Listen "രണ്ട് ദലൈലാമമാരുണ്ടാകുമോ? പിൻഗാമിയെ ചൈന ഭയക്കുന്നതെന്തിന് ?| Dalai Lama"
Episode Synopsis
90-ാം പിറന്നാളിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് 14-ാം ദലൈലാമ ടെന്‍സിന്‍ ഗ്യാറ്റ്‌സോ, ഒരു പ്രഖ്യാപനം നടത്തുന്നത്. മരണശേഷം തനിക്ക് പിന്‍ഗാമിയുണ്ടാകും. അതാരാണെന്ന് ലോകത്തോട് പറയാനുള്ള അധികാരം താന്‍ സ്ഥാപിച്ച ഗദെന്‍ ഫോദ്രാങ് ട്രസ്റ്റിനു മാത്രമാണ്. പുതിയ ദലൈ ലാമ ആരാണെന്ന് പറയാനുള്ള അധികാരം മറ്റാര്‍ക്കുമല്ല എന്ന ആ പ്രഖ്യാപനം കേട്ട് ഞെട്ടിയത് ചൈനയാണ്. പതിനാലാം ദലൈലാമയുടെ അന്ത്യത്തോടെ ആറു നൂറ്റാണ്ട് പഴക്കമുള്ള ടിബറ്റന്‍ ബുദ്ധിസത്തിന് തിരശ്ശീല വീഴുമെന്ന കണക്കുകൂട്ടലുകള്‍ അവിടെ തകര്‍ന്നടിഞ്ഞു. ടിബറ്റന്‍ ബുദ്ധിസവും, അവരുടെ രാഷ്ട്രീയ പ്രധാന്യവും ഒന്നുകൂടി ചര്‍ച്ചയായി. ആരാണീ ദലൈലാമ, ദലൈലാമയോട് ചൈനക്ക് എന്താണിത്ര വിരോധം? പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ ചൈനയ്ക്ക് എന്താണ് കാര്യം. ഹോസ്റ്റ്: അനന്യ ലക്ഷ്മി