മണ്ഡലപുനർനിർണയത്തിന് പിന്നിലെന്ത്? , ഇത് ബിജെപി തന്ത്രമോ?

23/05/2025 9 min
മണ്ഡലപുനർനിർണയത്തിന് പിന്നിലെന്ത്? , ഇത്   ബിജെപി തന്ത്രമോ?

Listen "മണ്ഡലപുനർനിർണയത്തിന് പിന്നിലെന്ത്? , ഇത് ബിജെപി തന്ത്രമോ?"

Episode Synopsis

ദേശീയതലത്തില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുടെ സ്വാധീനം ഇല്ലാതാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചന, ഈ ചെറുത്തുനില്‍പില്‍ പരാജയപ്പെട്ടാല്‍ അത് മതേതരത്വ, സോഷ്യലിസ്റ്റ്, റിപ്പബ്ലിക് ഇന്ത്യ എന്ന ആശയത്തിന്റെ അവസാനമാകും'- മണ്ഡലപുനര്‍നിര്‍ണയത്തോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. കേന്ദ്ര സര്‍ക്കാറിനെതിരെ അദ്ദേഹം തുടങ്ങിവെച്ച പ്രതിഷേധത്തിനൊപ്പം ചേരുകയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളും. ചെന്നൈയില്‍ നടക്കാനിരിക്കുന്ന സമ്മേളനം ആ പോരാട്ടത്തിന്റെ ആദ്യചുവട് മാത്രം. സത്യത്തില്‍ എന്താണ് മണ്ഡലപുനര്‍നിര്‍ണയം? എന്തുകൊണ്ടാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മാത്രം ഇക്കാര്യത്തെ എതിര്‍ക്കുന്നത്? ബിജെപിക്ക് ഇതില്‍ നേട്ടമുണ്ടോ? |  ഹോസ്റ്റ്: അശ്വതി

More episodes of the podcast Audio Stories | Mathrubhumi dotcom