സ്വയം തിരുത്തുകയും തിരുത്തല്‍ ശക്തിയാകുകയും ചെയ്ത മാര്‍പാപ്പ | Remembering pope francis

22/04/2025 3 min
സ്വയം തിരുത്തുകയും തിരുത്തല്‍ ശക്തിയാകുകയും ചെയ്ത മാര്‍പാപ്പ |  Remembering pope francis

Listen "സ്വയം തിരുത്തുകയും തിരുത്തല്‍ ശക്തിയാകുകയും ചെയ്ത മാര്‍പാപ്പ | Remembering pope francis"

Episode Synopsis

'ഞാന്‍ നിങ്ങളെ ആശീര്‍വദിക്കും മുമ്പ് നിങ്ങള്‍ എന്നെ ആശീര്‍വദിക്കുക'- 2013 മാര്‍ച്ച് 13-ാം തീയതി ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് ആദ്യം പറഞ്ഞത് ഈ വാക്കുകളാണിത്. ലോകത്തിന്റെ മറ്റൊരറ്റത്തുനിന്നുമാണ് താന്‍ വരുന്നതെന്നും സ്നേഹത്തിലും സാഹോദര്യത്തിലുമുള്ള ആത്മീയയാത്രയില്‍ ഒരുമിച്ചു ചേരാമെന്നും പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ആഗോള കത്തോലിക്കാ സഭയെ സംബന്ധിച്ച് അക്ഷരാര്‍ഥത്തില്‍ പുതിയൊരു യുഗം തുടങ്ങുകയായിരുന്നു. ഹോസ്റ്റ്: അഭിനാഥ് തിരുവല്ലത്ത്  

More episodes of the podcast Audio Stories | Mathrubhumi dotcom