Listen "കോലി ത്രില്ലടിപ്പിച്ച 14 വർഷം; ഒടുവില്‍ 36-ാം വയസ്സിൽ മടക്കം | Virat Kohli retirement from Test cricket"
Episode Synopsis
ഇത് എളുപ്പമല്ല, ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നു'. വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി കുറിച്ചത് തന്നെയാണ് കിം?ഗ് ആരാധകരും പറയുന്നത്, ഇത് എളുപ്പമല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍, ടെസ്റ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ വിജയങ്ങളിലേക്ക് നയിച്ച നായകന്‍, ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരം, അങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുള്ള ഇന്നത്തെ വിരാട് കോലിയെന്ന താരം, ഇന്ത്യന്‍ ക്രിക്കറ്റിലെ ബ്രാന്‍ഡായി വളര്‍ന്ന പതിറ്റാണ്ടുകള്‍ക്ക് കൂടിയാണ് വിരാമമാകുന്നത്. റെഡ്ബോള്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആ പേര് അടയാളപ്പെടുത്തിക്കൊണ്ടാണ് പടിയിറക്കം. ടെസ്റ്റ് ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല നായകനായും സമാനതകളില്ലാത്ത നേട്ടം കൈവരിച്ച ശേഷമാണ് മടക്കം. എങ്കിലും ഇനി ഏകദിനത്തില്‍ മാത്രമായി കോലി കളിക്കുമ്പോള്‍, അത് ഇന്ത്യന്‍ ക്രിക്കറ്റില്‍ നഷ്ടം തന്നെയാണ്. ഹോസ്റ്റ്: അശ്വതി അയ്‌നിക്കല്‍
More episodes of the podcast Audio Stories | Mathrubhumi dotcom
അത്ഭുതം അഭിമാനം ചെനാബ് പാലം | Chenab bridge
09/06/2025