സർജിക്കൽ സ്ട്രൈക്കിനും ബാലാകോട്ടിനും 6 വർഷങ്ങൾക്കിപ്പുറം OPERATION SINDOOR

21/05/2025 3 min
സർജിക്കൽ സ്ട്രൈക്കിനും ബാലാകോട്ടിനും 6 വർഷങ്ങൾക്കിപ്പുറം OPERATION SINDOOR

Listen "സർജിക്കൽ സ്ട്രൈക്കിനും ബാലാകോട്ടിനും 6 വർഷങ്ങൾക്കിപ്പുറം OPERATION SINDOOR"

Episode Synopsis

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പാകിസ്താന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക നീക്കം ബുധനാഴ്ച പുലര്‍ച്ചെ യാണ് നടത്തിയത്. പഹല്‍ഗാമിന് തക്ക മറുപടി നല്‍കുമെന്ന് ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നു. കണക്കുകള്‍ തീര്‍ക്കപ്പെടാതെ പോവില്ലെന്ന ശക്തമായ നിലപാട് കൂടിയാണ് സൈനിക നടപടിയിലൂടെ വ്യക്തമാവുന്നത്. ഇതാദ്യമായല്ല ഇന്ത്യ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട്‌ സൈനിക നടപടി നടത്തുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യയുടെ കരുത്തറിയിച്ച മൂന്നാമത്തെ തിരിച്ചടിയാണിത്. 2016ല്‍ നടന്ന ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റേയും 2019ല്‍ നടന്ന ബാലാക്കോട്ട് വ്യോമാക്രമണത്തിന്റേയും ചൂട് സിരകളില്‍ നിന്നിറങ്ങുന്നതിനും മുന്‍പാണ് പഹല്‍ഗാം ആക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം മറുപടി നല്‍കിയിരിക്കുന്നത്.

More episodes of the podcast Audio Stories | Mathrubhumi dotcom