അരവിന്ദന്റെ ‘കുമ്മാട്ടി’ കണ്ട് കരഞ്ഞ പെൺകുട്ടി

20/04/2025 6 min

Listen "അരവിന്ദന്റെ ‘കുമ്മാട്ടി’ കണ്ട് കരഞ്ഞ പെൺകുട്ടി"

Episode Synopsis

ചെറുപ്പത്തിൽ ഉപ്പയോടൊപ്പം ഞാൻ കോഴിക്കോട് പോയി സിനിമ കാണാറുണ്ടായിരുന്നു. ചില ദിവസങ്ങളിൽ ഒന്നിലധികം സിനിമകളും കണ്ടിരുന്നു. 'കുമ്മാട്ടി' എന്ന സിനിമയാണ് ഉപ്പയോടൊപ്പം കണ്ടതിൽ എന്റെ ഓർമയിലെ പഴയ സിനിമ. ഇന്ന് ഓർക്കുമ്പോൾ അതൊരു പ്രിവ്യൂ ഷോ ആയിരിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു. കാരണം, സിനിമ കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ അതിൻ്റെ സംവിധായകൻ അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നു. സിനിമ കണ്ട് ഞാൻ കരഞ്ഞത് അന്നവിടെ വലിയ വാർത്തയായി. സിനിമ എടുത്തയാളാണ് എന്നു പറഞ്ഞ് ഉപ്പ എനിക്കൊരാളെ കാണിച്ചുതന്നു. സിനിമ കണ്ട് കരഞ്ഞ കുട്ടി എന്നുപറഞ്ഞാണ് എന്നെ ഉപ്പയുടെ സുഹൃത്തുക്കൾ അദ്ദേഹത്തിന് പരിചയപ്പെടുത്തിയത്. അത് അരവിന്ദനായിരുന്നോ കുമ്മാട്ടിയുമായി ബന്ധപ്പെട്ട മറ്റാരെങ്കിലുമായിരുന്നുവോ എന്നിപ്പോഴും എനിക്കറിയില്ല.

More episodes of the podcast Truecopy THINK - Malayalam Podcasts