Dr. Nithish Kumar K.P Talks: പ്ലാന്‍ ഞങ്ങളുടെ കൈയിലുണ്ട്,സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറുണ്ടോ?

11/02/2021 41 min

Listen "Dr. Nithish Kumar K.P Talks: പ്ലാന്‍ ഞങ്ങളുടെ കൈയിലുണ്ട്,സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറുണ്ടോ?"

Episode Synopsis

Read Text: https://truecopythink.media/dr-nithish-kumar-interview-by-manila-c-mohan

സോഷ്യല്‍ വര്‍ക്കില്‍ പി.എച്ച്ഡി നേടുന്ന കേരളത്തിലെ ആദ്യ ഗോത്രവര്‍ഗക്കാരനാണ് ഡോ. നിതീഷ്‌കുമാര്‍ കെ.പി.
വയനാട്ടിലെ മുള്ളക്കുറുമ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഗവേഷകനായ നിതീഷ് കുമാറിന്റെ ജീവിതം പുതിയ കാലത്തും ഒരു ആദിവാസി വിദ്യാര്‍ഥിയും യുവാവും നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യവും ഭരണകൂടപരവുമായ വിവേചനങ്ങളുടെയും വേട്ടയാടലുകളുടെയും നേര്‍സാക്ഷ്യമാണ്. ആറളത്തെ ആദിവാസി പുനരധിവാസത്തെക്കുറിച്ച് ഗവേഷണത്തിനെത്തിയ നിതീഷ് കുമാറിനെ ഏറെക്കാലം പൊലീസ് പിന്തുടരുകയും വേട്ടയാടുകയും ചെയ്തു. കേരളത്തിലെ ആദിവാസി ജീവിതം മെച്ചപ്പെടുത്താനുള്ള പഠനങ്ങളുമായി മുന്നോട്ടുപോകുന്ന നിതീഷ്, സര്‍ക്കാറിനും ബ്യൂറോക്രസിക്കും മുമ്പില്‍ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു, നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു. ആദിവാസി സമൂഹത്തിന്റെ ഭൂമിയുമായും വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഫണ്ട് വിനിയോഗം, സര്‍ക്കാര്‍ വകുപ്പുകളുടെ ചുവപ്പുനാടാ സമീപനങ്ങള്‍, പുതിയ തലമുറയുടെ പ്രതിസന്ധികള്‍ തുടങ്ങിയവയെക്കുറിച്ച് സ്വന്തം അനുഭവങ്ങളുടെ കൂടി പാശ്ചാത്തലത്തില്‍ നിതീഷ്‌കുമാര്‍ സംസാരിക്കുന്നു.

More episodes of the podcast Truecopy THINK - Malayalam Podcasts