20th Anniversary of First Interview: ആരാണ് തോറ്റത്? ഗ്രെഗ് ചാപ്പലോ ഇന്ത്യൻ ക്രിക്കറ്റോ?

18/07/2025 16 min

Listen "20th Anniversary of First Interview: ആരാണ് തോറ്റത്? ഗ്രെഗ് ചാപ്പലോ ഇന്ത്യൻ ക്രിക്കറ്റോ?"

Episode Synopsis

ആധുനിക ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വാർത്തെടുക്കുന്നതിൽ പരിശീലകൻ എന്ന നിലയിൽ മുഖ്യപങ്കു വഹിച്ച ക്രിക്കറ്ററാണ് ഗ്രെഗ് ചാപ്പൽ. ചാപ്പലിനെ ടീം കോച്ചായി കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചത് സൗരവ് ഗാംഗുലി ആയിരുന്നു. എന്നാൽ കാലം മാറിയപ്പോൾ ഗാംഗുലി ടീമിൽ പറ്റില്ല എന്നു പ്രഖ്യാപിച്ചതും ചാപ്പൽ തന്നെ. പ്രശ്നം ചാപ്പലിൻ്റേതായിരുന്നോ, ആസ്ട്രേലിയൻ ക്രിക്കറ്റ് ശൈലിയുടേതാണോ? ഗ്രെഗ് ചാപ്പൽ പരിശീലകനായി ചുമതലയേറ്റതിനു ശേഷം ആദ്യ അഭിമുഖം നൽകിയത് വിസ്ഡൻ ഏഷ്യയുടെ അന്നത്തെ എഡിറ്ററായിരുന്ന ദിലീപ് പ്രേമചന്ദ്രനായിരുന്നു. ആ അഭിമുഖത്തിൻ്റെ 20-ാം വാർഷികത്തിൽ ഗ്രെഗ് ചാപ്പലിനെയും ഇന്ത്യൻ ക്രിക്കറ്റിനെയും കുറിച്ച് കമൽറാം സജീവിനോട് സംസാരിക്കുകയാണ് ദിലീപ്.

More episodes of the podcast Truecopy THINK - Malayalam Podcasts