മമ്മൂട്ടി എന്ന വില്ലന്‍, നായികയുടെ പ്രതികാരം 'ന്യൂഡല്‍ഹി'യുടെ ചരിത്രപ്രസക്തി

08/01/2022 22 min

Listen "മമ്മൂട്ടി എന്ന വില്ലന്‍, നായികയുടെ പ്രതികാരം 'ന്യൂഡല്‍ഹി'യുടെ ചരിത്രപ്രസക്തി"

Episode Synopsis

ജി.കെയുടെ അഥവാ മമ്മൂട്ടിയുടെ ഹീറോയിസമായിട്ടാണ് 'ന്യൂഡല്‍ഹി' എന്ന സിനിമ പ്രവര്‍ത്തിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഹീറോയുടെ തലത്തിലേക്ക് സുമലതയുടെ 'മരിയ' എന്ന കഥാപാത്രം വളരുന്നതാണ് സവിശേഷമായി ശ്രദ്ധിക്കേണ്ടത്. ആദ്യഭാഗത്ത് ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന നൃത്തക്കാരിയായ മരിയയാണ് വരുന്നതെങ്കില്‍ രണ്ടാംഭാഗത്ത് തൊഴില്‍സ്ഥാപനത്തിന്റെ ഉടമയായ നിശ്ചയദാര്‍ഢ്യമുള്ള മരിയയാണ് പ്രത്യക്ഷപ്പെടുന്നത്. നഗരങ്ങള്‍ വളരുമ്പോള്‍ ഗ്രാമവും വീടും അടുക്കളയും മാഞ്ഞുപോകുന്നത് എങ്ങനെയെന്നുകൂടി 'ന്യൂഡല്‍ഹി' കാണിച്ചുതരുന്നു. 1987ല്‍ ഇറങ്ങിയ, 'ന്യൂഡല്‍ഹി' എന്ന സിനിമ മൂന്നര പതിറ്റാണ്ടിനുശേഷം വീണ്ടും കാണുമ്പോള്‍, ഒരു മമ്മൂട്ടിസിനിമ എന്ന നിലയില്‍നിന്ന് മാറി, നായികയിലൂന്നി മറ്റൊരു കാഴ്ച സാധ്യമാകുകയാണ്.

More episodes of the podcast Truecopy THINK - Malayalam Podcasts