കേരളത്തിലെ ആദിവാസികളെ ഭരണകൂടവും പൊലീസും കൈകാര്യം ചെയ്​തത്​ എങ്ങനെ? KK Surendran Talks

20/02/2021 38 min

Listen "കേരളത്തിലെ ആദിവാസികളെ ഭരണകൂടവും പൊലീസും കൈകാര്യം ചെയ്​തത്​ എങ്ങനെ? KK Surendran Talks"

Episode Synopsis

2003 ഫെബ്രുവരി 19നായിരുന്നു ജോഗിയെന്ന ആദിവാസി കൊല്ലപ്പെട്ട മുത്തങ്ങ പൊലീസ് വെടിവെയ്പ്പ്. മുത്തങ്ങ വെടിവെയ്പ്പ് നടന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറം സമരവുമായി ബന്ധപ്പെട്ട് പൊലീസും ഭരണകൂടവും ആദിവാസികള്‍ക്കെതിരെ നടത്തിയ അതിക്രൂരമായ വംശീയാതിക്രമത്തിന്റെ നേര്‍സാക്ഷ്യം തുറന്നുപറയുകയാണ്, ആ ആക്രമണത്തിന്റെ മുറിവുണങ്ങാതെ കഴിയുന്ന കെ.കെ. സുരേന്ദ്രന്‍. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക എന്ന ഭരണഘടനാനുസൃതമായ ഒരാവശ്യം ഉന്നയിച്ച് ധീരമായ സമരം നടത്തിയ ആദിവാസി ജനതയെ ഭരണകൂടം എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃക്സാക്ഷ്യം കൂടിയാണ്, വയനാട്ടിലെ ആദിവാസി ജീവിതം അതിസൂക്ഷ്മമായി അനുഭവിച്ചറിഞ്ഞിട്ടുള്ള സുരേന്ദ്രന്‍ പങ്കുവെക്കുന്നത്.

More episodes of the podcast Truecopy THINK - Malayalam Podcasts