കുടുംബത്തില്‍നിന്ന് വേര്‍പെട്ടപ്പോള്‍ കനിയ്ക്കും മൈത്രേയനും എനിക്കും സംഭവിച്ചത്...

31/08/2025 5 min

Listen "കുടുംബത്തില്‍നിന്ന് വേര്‍പെട്ടപ്പോള്‍ കനിയ്ക്കും മൈത്രേയനും എനിക്കും സംഭവിച്ചത്..."

Episode Synopsis

ഏറെ കാലം എന്റെ ഉള്ളം ഒരാളോടുമാത്രം പ്രതിബദ്ധമായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞത് അതില്‍നിന്ന് പുറത്തുവന്നപ്പോഴാണ്. സ്വതന്ത്രരായ വ്യക്തികള്‍ ഒരുമിച്ചു കഴിയുന്നത് വേറൊരു അനുഭവമാണ്. ഒറ്റയ്ക്കും നിലനില്‍ക്കാനാകുമെന്ന ആത്മവിശ്വാസമുണ്ടായത് ഒറ്റയ്ക്ക് ജീവിച്ചപ്പോള്‍ തന്നെയാണ്. പല സാഹചര്യങ്ങളിലും പെട്ട് ഒറ്റയ്ക്കായ സ്ത്രീകളും കുടുംബങ്ങളില്‍ ജീവിക്കുമ്പോള്‍ ഒറ്റയ്ക്കാവുന്ന സ്ത്രീകളും ഒക്കെ അവരുടെ ലോകങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നുണ്ട്.കുടുംബം എന്ന ഭൗതിക സ്ഥലത്തുനിന്ന് വേര്‍പെട്ട് ഒരു സ്വതന്ത്ര ജീവിതത്തിലേക്ക് പോയ അനുഭവമാണ് ഡോ. എ.കെ. ജയശ്രീ എഴുതുന്നത്. മൈത്രേയനും മകള്‍ കനിയും താനും എങ്ങനെയാണ് ആ സാഹചര്യം അഭിമുഖീകരിച്ചത് എന്ന് 'എഴുകോണ്‍' എന്ന ആത്മകഥയില്‍ അവര്‍ തുറന്നെഴുതുന്നു.റാറ്റ് ബുക്‌സ് പ്രസിദ്ധീകരിച്ച 'എഴുകോണ്‍' എന്ന പുസ്തകത്തിലെ ഒരു ഭാഗം കേള്‍ക്കാം.

More episodes of the podcast Truecopy THINK - Malayalam Podcasts