Listen "അൽ ഹിലാലിൻ്റെ ഈ വിജയം ഫുട്ബോളിന് നല്ലതല്ല"
Episode Synopsis
ഫിഫ ക്ലബ് വേൾഡ് കപ്പിൽ അഞ്ചു യൂറോപ്യൻ ക്ലബ്ബുകളും രണ്ടു ബ്രസീലിയൻ ടീമുകളും ഒരു ഏഷ്യൻ ടീമും ക്വാർട്ടർ ഫൈനലിൽ കടക്കുമ്പോൾ സംസാരം മുഴുവൻ ആ ഏഷ്യൻ ടീമിനെക്കുറിച്ചാണ്: സൗദിയിലെ അൽ ഹിലാലിനെപ്പറ്റി. ഈ ടൂർണമെൻ്റിൽ,മാഞ്ചസ്റ്റർ സിറ്റിയെ അൽ ഹിലാൽ തോൽപ്പിച്ചതാണ് ഏഷ്യൻ ഫുട്ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം എന്നാണ് ഫുട്ബോൾ പ്രേമികളിൽ ഒരു വിഭാഗം കരുതുന്നത്. എന്നാൽ ഫുട്ബോളിനു തന്നെ അപകടകരമാണ് ഈ വിജയം എന്നാണ് ദിലീപ് പറയുന്നത്. എന്താണ് കാരണം? കൂടെ,അടുത്ത വർഷം ലോകകപ്പ് നടക്കാനിരിക്കുന്ന അമേരിക്കയിൽ ഈ ടൂർണമെൻ്റിൽ കാണുന്ന ആളൊഴിഞ്ഞ കളിക്കളങ്ങൾ എന്തു സൂചനയാണ് നൽകുന്നതെന്നും ഇൻ്റർ മയാമിക്കുവേണ്ടി മെസ്സി ഇനി കളിക്കുമോ എന്നും വിലയിരുത്തുകയാണ് പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായുള്ള ഈ സംഭാഷണത്തിൽ.
More episodes of the podcast Truecopy THINK - Malayalam Podcasts
ഒരു കോട്ടയംകാരിയുടെ ഭാഷാസഞ്ചാരങ്ങൾ
06/01/2026
2026 ഫുട്ബോൾ കാമുകരുടെ വർഷം, സംശയം വേണ്ട!
05/01/2026
പുതിയ കാലത്തെ തൊഴിൽ ദാതാവാണ് AI
03/01/2026
എന്റെ പ്രിയപ്പെട്ട ഗീതക്ക്, ഹിരണ്യൻ...
02/01/2026
ഒരേയൊരു എം.ബി. ശ്രീനിവാസൻ
01/01/2026
പുതുവർഷം സൊഹ്റാൻ മംദാനിയുടേതാവട്ടെ!
31/12/2025
ആരായിരുന്നു എനിക്ക് അഷിത?
30/12/2025
ZARZA We are Zarza, the prestigious firm behind major projects in information technology.