അകലെ ആകാശം ചുവന്നു തുടുക്കുമ്പോൾ സന്ധ്യകൾ തുളസിത്തറയിൽ തിരി തെളിയിക്കും..പടിഞ്ഞാറു പതിയെ നാമജപങ്ങളിൽ മുഴുകി ഇരുണ്ടു താഴും...അപ്പോൾ മുകളിൽ നീല പീലികൾ വീശി നിലാവ് നൃത്തം വെയ്ക്കും..അതിൽ മനം നിറഞ്ഞ് അനേകം പുണ്യാത്മാക്കൾ നക്ഷത്രങ്ങൾ കൊണ്ട് വഴിയൊരുക്കും....