മുന്നിൽ കുരുന്നുശരീരങ്ങളുടെ തുണിപ്പൊതികൾ; ഞാൻ മുഖം പൊത്തിക്കരഞ്ഞു…

30/07/2025 39 min

Listen "മുന്നിൽ കുരുന്നുശരീരങ്ങളുടെ തുണിപ്പൊതികൾ; ഞാൻ മുഖം പൊത്തിക്കരഞ്ഞു…"

Episode Synopsis

ഉരുൾപൊട്ടലിന്റെ തലേന്ന് ചൂരൽമലയിലും മുണ്ടക്കൈയിലും അതിതീവ്ര മഴ പെയ്യുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ 24 ന്യൂസിലെ ചീഫ് റിപ്പോർട്ട് സുർജിത് അയ്യപ്പത്ത്, മണിക്കൂറുകൾക്കകം മൃതവാഹിനിയായി മാറിയ അതേ ഇടങ്ങളെ അഭിമുഖീകരിച്ചതിന്റെ വിക്ഷുബ്ധമായ അനുഭവം എഴുതുകയാണ്. ഒരുപകലന്തിയോളം കണ്ട പച്ചപ്പിന്റെ കാഴ്ചകൾ മണിക്കൂറുകൾക്കകം ചിതറിത്തെറിച്ച് ചുവന്നുപോയി, വർത്തമാനം പറഞ്ഞ മനുഷ്യരും ചായ നീട്ടിയവരും ആശങ്ക പറഞ്ഞവരും പ്രതീക്ഷ പങ്കുവെച്ചവരുമെല്ലാം ഒഴുകിപ്പോയി. കാമറയ്ക്കുപുറകിൽനിന്ന് ആരും കാണാതെ പൊട്ടിപ്പൊട്ടിക്കരഞ്ഞ ഒരു റിപ്പോർട്ടറുടെ ഹൃദയം പിളർക്കുന്ന റിപ്പോർട്ട്.

More episodes of the podcast Truecopy THINK - Malayalam Podcasts